പദാർത്ഥങ്ങൾ: ഹതഃ - കൊല്ലപ്പെടുക, വാ - അല്ലെങ്കിൽ, പ്രാപ്സ്യസി - നീ പ്രാപിക്കും, സ്വർഗ്ഗം - സ്വർഗ്ഗം, ജിത്വാ - ജയിച്ച്, വാ - അല്ലെങ്കിൽ, ഭോക്ഷ്യസേ - നീ അനുഭവിക്കും, മഹീം - ഭൂമി, തസ്മാത് - അതിനാൽ, ഉത്തിഷ്ഠ - എഴുന്നേൽക്കുക, കൗന്തേയ - കുന്തീപുത്രാ, യുദ്ധായ - യുദ്ധത്തിനായി, കൃതനിശ്ചയഃ - ദൃഢനിശ്ചയത്തോടെ. വ്യാഖ്യാനം: ഏതുവിധേനയും നിനക്ക് നേട്ടമേയുള്ളൂ. അതിനാൽ, 'ഞാൻ ശത്രുവിനെ ജയിക്കും അല്ലെങ്കിൽ വീരമരണം വരിക്കും' എന്ന ദൃഢനിശ്ചയത്തോടെ എഴുന്നേറ്റ് യുദ്ധം ചെയ്യുക.
★🔗